കോഴിക്കോട്: ജയിലില്‍ കഴിയുന്ന പി. ജയരാജനെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു കണ്ട രണ്ടു പേര്‍ക്കെതിരേയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ഇതുകൊണ്ട് നടപടി തീരില്ലെന്നും മന്ത്രി പറഞ്ഞു.
ജയരാജനെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബൊലേറോ വാഹനം ഉപയോഗിച്ചത്. പോലീസ് വാഹനം യാത്രയ്ക്കിടെ കേടായതിനാലാണ് ജയരാജന്റെ അദ്ദേഹത്തിന്റെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസ് അറിയിച്ചിരുന്നു.
Discussion about this post