തിരുവനന്തപുരം: റബര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതി റിമാന്‍ഡ് ചെയ്ത പ്രതി ആസ്പത്രിയില്‍ വെച്ച് മരിച്ചു. കൊല്ലം ശാസ്താംകോട്ട ഐവര്‍കാല സ്വദേശി അജികുമാറാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അജികുമാറിനെ ജയില്‍ അധികൃതര്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്ന കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ പറഞ്ഞു. ന്യൂമോണിയ ബാധിച്ചയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post