ന്യൂഡല്‍ഹി: പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കാന്‍ തുടര്‍നടപടികള്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു.
സഞ്ചാരസ്വാതന്ത്ര്യം ഇത്തരത്തില്‍ തടസപ്പെടുത്തുന്ന ഏകരാജ്യം ഇന്ത്യയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യമൊരുക്കുന്നത് പോലീസിന്റെ കര്‍ത്തവ്യമാണെന്നും അത് പോലീസ് നിര്‍വഹിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും പോലീസിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post