
വെളിയനാട്ടെ ഒരു റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന സന്തോഷ് വെള്ളം കുടിക്കാനായി അടുത്തവീട്ടിലേക്ക് പോകുംവഴി നാട്ടുകാര്‍ കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും റബ്ബര്‍ തോട്ടത്തില്‍ സന്തോഷിനെ കണ്ടയുടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുളന്തുരുത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
നിരവധി കേസുകളില്‍ പ്രതിയാണ് സന്തോഷ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെയാകും ബോംബ് വെച്ച സംഭവത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരുക. ഇയാള്‍ മോഷണമുള്‍പ്പെടെയുള്ള കേസുകളില്‍ നിരവധിതവണ പിടിയിലായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വെളിയനാട്ടിലെ ഒരു വീട്ടില്‍നിന്ന് സ്വര്‍ണക്കട്ടികള്‍ മോഷ്ടിച്ച കേസില്‍ സന്തോഷ് പ്രതിയാണ്.
Discussion about this post