തിരുവനന്തപുരം: നടന്‍ തിലകന്റെ ആരോഗ്യനില മോശമായി തുടരുന്നു. കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നലെയും ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിച്ചു. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയിട്ടില്ല. വൃക്കകള്‍ തകരാറിലായതിനാല്‍ അതിനുള്ള മരുന്നുകളും കൊടുത്തു തുടങ്ങിയിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും തിലകന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
Discussion about this post