ചെന്നൈ: പ്രമുഖ നൃത്താചാര്യനും ചലച്ചിത്ര നൃത്തസംവിധായകനുമായ ഗുരു ഗോപാലകൃഷ്ണന്‍ (86) അന്തരിച്ചു. ബുധനാഴ്ച രാവിലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചെന്നൈയില്‍ നടക്കും. പ്രശസ്ത നര്‍ത്തകന്‍ ഗുരു ഗോപിനാഥിന്റെ ശിഷ്യനാണ്. കേരളനടനം എന്ന നൃത്തരൂപത്തെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തി കൂടിയാണ് ഗുരു ഗോപാലകൃഷ്ണന്‍.
സംസ്ഥാന സര്‍ക്കാരിന്റെ നാട്യശ്രേഷ്ഠ പുരസ്‌കാരം, സംഗീതനാടക അക്കാദമി പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. നീലക്കുയില്‍, രമണന്‍, ലൈല മജ്‌നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ നൃത്തസംവിധാനം ചെയ്തു. ‘എന്റെ സിനിമാനുഭവങ്ങള്‍’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. പ്രശസ്ത നര്‍ത്തകി ഗുരു കുസം ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Discussion about this post