ന്യൂഡല്‍ഹി: കണ്ണൂര്‍ ചാലയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞുണ്ടായ ദുരന്തത്തിന് ഇരകളായവര്‍ക്കു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കും. ഐഒസിയുടെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുകയെന്ന് ഐഒസി ചെയര്‍മാന്‍ ആര്‍.എസ്. ഭൂട്ടോള പറഞ്ഞു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post