കൊല്ലം: ചവറ കെഎംഎംഎല്ലിലെ ഓഫീസ് ബ്ലോക്കില്‍ അഗ്നിബാധയുണ്ടായി. ഫയലുകളും കംപ്യൂട്ടറുകളും കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കമ്പനിയുടെ തന്നെ അഗ്നിശമന വിഭാഗമാണ് തീ അണച്ചത്. പോലീസിന്‍റെയും അഗ്നിശമനസേനയുടെയും സഹായം കമ്പനി തേടിയിട്ടില്ല.
Discussion about this post