കണ്ണൂര്‍: ചാല ടാങ്കര്‍ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. അപകടത്തില്‍ നേരത്തെ മരിച്ച ചാല ദേവി നിവാസില്‍ കൃഷ്ണന്‍-ദേവി ദമ്പതികളുടെ മകനായ പ്രമോദ് (41) ആണ് ഇന്ന് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു പ്രമോദ്.
Discussion about this post