ഷൊര്‍ണൂര്‍: രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് രണ്ടു ടിടിഇമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസില്‍ രാവിലെയാണ് എറണാകുളത്തുനിന്നു കയറിയ യാത്രക്കാരിയുടെ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൈയേറ്റത്തില്‍ എത്തിച്ചേര്‍ന്നത്. ഗോബേഷ് സിംഗ്, സുരേന്ദര്‍ സിംഗ് എന്നീ ടിടിഇമാരാണ് അറസ്റ്റിലായത്. ഇവരെ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ആര്‍പിഎഫ് അറസ്‌റുചെയ്തത്.
ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ ടിടിഇമാരുടെ അതിക്രമത്തെക്കുറിച്ച് യാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. പരാതി അന്വേഷിക്കാനെത്തിയ ആര്‍പിഎഫ് സേനാംഗങ്ങളെയും ടിടിഇമാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. യാത്രക്കാരിയുടെ പരാതിയിലും, ആര്‍പിഎഫിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും ടിടിഇമാര്‍ക്ക് എതിരേ രണ്ടു കേസുകളാണ് എടുത്തിരിക്കുന്നത്.
Discussion about this post