ന്യൂഡല്‍ഹി: തിരുവനന്തപുരത്തുനിന്നുള്ള ആറ് എയര്‍ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കി. ഉത്തര്‍ പ്രദേശില്‍ നിന്നും ഹജ് സര്‍വ്വീസിന് ഉപയോഗിക്കാനാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള ഗള്‍ഫ് സര്‍വ്വീസുകളാണ് റദ്ദാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രി അജിത്ത് സിങ് നേരിട്ടിടപെട്ടാണ് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയത്.
ദുബായിയിലേക്കും ഷാര്‍ജ്ജയിലേക്കുമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയവ. ആറുവിമാനങ്ങളുടെ 24 സര്‍വ്വീസുകളാണ് മൊത്തം റദ്ദാവുക.
Discussion about this post