തിരുവനന്തപുരം: സ്വന്തം ഭാര്യയെ ഭ്രാന്താശുപത്രിയില്‍ അടച്ച വിദ്വാനാണ് എം.എം. ലോറന്‍സ് എന്നു വി.എസ്. പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ലോറന്‍സിന്റെ മകള്‍ എന്നെ വന്നു കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ലോറന്‍സിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താന്‍ ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നും അസുഖമൊന്നുമില്ലാതിരുന്ന ലേറന്‍സിന്റെ ഭാര്യയെ ആശുപത്രിയില്‍നിന്നും വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചരിത്രം ചികയാന്‍ നിര്‍ബന്ധിതനാക്കരുത്. തനിക്കെതിരെ വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞു കൂടുതല്‍ സത്യങ്ങള്‍ തുറന്നു പറയിക്കരുതെന്നും വി.എസ് പറഞ്ഞു.
പുന്നപ്ര സമരത്തില്‍ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുത്തില്ലെന്നും അറസ്റ്റ് വാറണ്ട് ഭയന്ന് ഒളിച്ചോടുകയായിരുന്നു എന്നും ലോറന്‍സ് ആരോപിച്ചിരുന്നു.
Discussion about this post