കൊല്‍ക്കത്ത: യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ നിന്ന് രാജിവെയ്ക്കാന്‍ തീരുമാനിച്ചു. രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ഉള്‍പ്പടെ ആറ് മന്ത്രിമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ന് വൈകീട്ടോടെ ഇവര്‍ രാജി സമര്‍പ്പിച്ചേക്കും. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് എത്തുന്നതോടെ ബംഗാളില്‍ മുഖ്യപ്രതിപക്ഷ കക്ഷിയെന്ന സിപിഎമ്മിന്റെ സ്ഥാനവും നഷ്ടമാവും.
Discussion about this post