തിരുവനന്തപുരം: രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്ക് അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശം നിരോധിക്കുന്നതിനോടു യോജിക്കുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. തിരക്കേറിയ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്താന്‍ ചില്ലറ ക്രമീകരണങ്ങള്‍ നല്ലതാണ്. ഇതിന്റെ പേരില്‍ കോടതികളെ വെല്ലുവിളിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
പൊതുനിരത്തുകളില്‍ യോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി ജനാധിപത്യ വ്യവസ്‌ഥിതിക്കു ചേര്‍ന്നതല്ലെന്നു കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള. എന്നാല്‍ ജഡ്‌ജിമാരെ വ്യക്‌തിപരമായി അധിക്ഷേപിക്കാനില്ല. വിധിക്കു കാരണക്കാര്‍ സംസ്‌ഥാന സര്‍ക്കാരാണ്. സംസ്‌ഥാനത്തെ സാഹചര്യങ്ങള്‍ വേണ്ടവിധം കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിഞ്ഞില്ല. കോടതിവിധി തിരുത്താന്‍ യുഡിഎഫ് ശ്രമിക്കുമെന്നു പിള്ള പറഞ്ഞു. വിവിധതരം പനികള്‍ ഇറക്കുമതി ചെയ്‌തതാണ് ആരോഗ്യവകുപ്പിന്റെ നാലുവര്‍ഷം കൊണ്ടുള്ള നേട്ടം. സ്വാമി വിവേകാനന്ദനു ശേഷം അമേരിക്കക്കാര്‍ നല്ലൊരു ഇംഗ്ലിഷ് പ്രസംഗം കേള്‍ക്കാന്‍ പോകുന്നതുമന്ത്രി പി.കെ. ശ്രീമതിയുടേതായിരിക്കുമെന്നു പിള്ള കളിയാക്കി. നിയമസഭാ സമ്മേളനം കൂടി നടക്കുന്ന സാഹചര്യത്തില്‍ ശ്രീമതിയെ അമേരിക്കയില്‍ അയച്ചതിനു സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിധിക്കു കാരണക്കാര്‍ സംസ്‌ഥാന സര്‍ക്കാരാണ്. സംസ്‌ഥാനത്തെ സാഹചര്യങ്ങള്‍ വേണ്ടവിധം കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കുകഴിഞ്ഞില്ലെന്നു പിള്ള പറഞ്ഞു.ഹൈക്കോടതി വിധിക്കു സിപിഎം നേതാക്കള്‍ �ശുംഭന്‍മാര്‍ എന്നു വിളിക്കേണ്ടതു സംസ്‌ഥാന സര്‍ക്കാരിനെയാണെന്നു കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് പറഞ്ഞു.
Discussion about this post