ആലപ്പുഴ: അരൂരില്‍ ലെവല്‍ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പെരുമ്പളം സ്വദേശി നാരായണന്‍, എളങ്കുന്നപ്പുഴ സ്വദേശി കാര്‍ത്തികേയന്‍, അരൂര്‍ സ്വദേശി സുമേഷ്, പൂച്ചാക്കല്‍ സ്വദേശി ചെല്ലപ്പന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ദുരന്തത്തില്‍ മരിച്ച രണ്ടു വയസുകാരന്‍ നെല്‍ഫിന്റെ സംസ്‌കാരം അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് ദേവാലയത്തിലായിരുന്നു
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. അതേസമയം അരൂര്‍ വില്ലേജ് റോഡ് ലെവല്‍ക്രോസില്‍ റയില്‍വേ കാവല്‍ക്കാരനെ നിയമിച്ചു. താല്‍ക്കാലികമായി ചങ്ങലഗേറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗെയ്റ്റിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റയില്‍വേ അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ പതിനായിരം രൂപ വീതം നല്‍കി.
Discussion about this post