തിരുവനന്തപുരം: അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, ബാഷ്പീകരണ നഷ്ടം കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുക, അശാസ്ത്രീയമായ രീതിയില്‍ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നത് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാതലത്തില്‍ പെട്രോളിയം ഡീലര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. ഒക്‌ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാതെയാണ് സമരം നടത്തുന്നതെന്ന് കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അലക്‌സ് വള്ളക്കാലില്‍ അറിയിച്ചു.
ഒക്‌ടോബര്‍ 15 നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം അഖിലേന്ത്യാതലത്തില്‍ എട്ടുമണിക്കൂറാക്കി നിജപ്പെടുത്തുമെന്നും അലക്‌സ് വള്ളക്കാലില്‍ പറഞ്ഞു.
Discussion about this post