തിരുവനന്തപുരം: ബിംബങ്ങളിലൂടെ മലയാള കവിതയെ പ്രശോഭിപ്പിച്ച കവി എ അയ്യപ്പന്‍(61) അന്തരിച്ചു. തിരുവനന്തപുരത്ത് ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്‍ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, കറുപ്പ്, ചിത്തരോഗ ആസ്പത്രിയിലെ ദിനങ്ങള്‍, തെറ്റിയോടുന്ന സെക്കന്റ് സൂചി എന്നിവയാണ് പ്രധാന കൃതികള്‍.
1949 ഒക്‌ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തായിരുന്നു ജനനം. ചെറുപ്പകാലത്ത് തന്നെ അച്ഛനും അമ്മയും മരിച്ചു. സഹോദരിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. 18 ാം വയസ്സില്‍ കവിത എഴുതിത്തുടങ്ങി. വിദ്യാഭ്യാസത്തിന് ശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.
2010 ലെ ആശാന്‍ പുരസ്‌കാരമാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് വെള്ളിയാഴ്ച ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്.കവിതയെഴുത്ത് പോലെ തന്നെ അയ്യപ്പന്റെ ശീലമായിരുന്നു മദ്യപാനവും. പലപ്പോഴും ആരോഗ്യസ്ഥിതി മോശമായി ആസ്പത്രിയില്‍ കഴിയേണ്ടി വന്നു. ഒന്നു രണ്ട് തവണ ഡോക്ടര്‍മാര്‍ പോലും ഇനി എഴുതാന്‍ അയ്യപ്പനുണ്ടാവില്ല എന്ന് വിധിയെഴുതി. അപ്പോഴെല്ലാം സകലരേയും അമ്പരപ്പിച്ചുകൊണ്ട് അയ്യപ്പന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ഇത്തവണ……
1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തെ ബാലരാമപുരത്താണ് അയ്യപ്പന്റെ ജനനം. ബാല്യത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ച കവി പീന്നീട് സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളോട് താല്‍പര്യം തോന്നിയ അയ്യപ്പന്‍ കുറച്ചുകാലം ജനയുഗം പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്ഷരം മാസികയുടെ പത്രാധിപരും പ്രസാധകനുമായി പ്രവര്‍ത്തിച്ചിരുന്നു. അനുഭവങ്ങളുടെ തീച്ചൂളയില്‍ വാര്‍ത്തെടുത്തവയായിരുന്നു അയ്യപ്പന്റെ കവിതകള്‍.ഓണക്കാഴ്ചകള്‍ എന്ന ചെറുകഥാ സമാഹാരമായിരുന്നു ആദ്യ രചന. മാളമില്ലാത്ത പാമ്പ്, കറുപ്പ്, ബുദ്ധനും ആട്ടിന്‍ കുട്ടിയും, വെയില്‍ തിന്നുന്ന പക്ഷി, ബലിക്കുറിപ്പുകള്‍, ഗ്രീഷ്മമേ സഖി, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
Discussion about this post