തിരുവനന്തപുരം: ക്രൈം റെക്കോഡ്‌സ് ബ്യൂറോ എസ്.പി രഘുവര്‍മയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറി കെ.ജയകുമാറിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് സംസ്പെന്‍ഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ചുമതലപ്പെടുത്തിയ തിരുവനന്തപുരം സിറ്റി പോലീസ് കമീഷണറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കമീഷണര്‍ പുട്ട വിമലാദിത്യയുടെ വിശദ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.
ഐ.പി.എസുകാരല്ലാത്ത എസ്.പിമാരില്‍ സീനിയറാണ് രഘുവര്‍മ. രണ്ട് മാസം മുമ്പ് ചേര്‍ന്ന ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടിയും ഉള്‍പ്പെട്ട സ്‌ക്രീനിങ് സമിതി രഘുവര്‍മയടക്കം ചില എസ്.പിമാര്‍ക്ക് ഐപിഎസിന് പരിഗണിക്കേണ്ട ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ എസ്.പി വി.ആര്‍.രഘുവര്‍മ സപ്തംബര്‍ 22ന് ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ ഓഫീസിലെത്തി ബഹളംവയ്ക്കുകയായിരുന്നു.
Discussion about this post