ന്യൂഡല്‍ഹി: കടുവാസങ്കേതങ്ങളുടെ ഉള്‍ഭാഗത്തുള്ള ആരാധനാലയങ്ങളിലെ തീര്‍ഥാടകരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണു കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശം വച്ചിട്ടുള്ളത്.
പെരിയാര്‍ കടുവസങ്കേത പരധിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ലോകപ്രശസ്തമായ ശബരിമല ക്ഷേത്രത്തെയും തീര്‍ഥാടനത്തെയും ഈ നിര്‍ദേശം ബാധിക്കുമെന്നാണ് സൂചന. ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് പ്രതിവര്‍ഷം ഇവിടെയെത്തുന്നത്. കടുവാസങ്കേതങ്ങളില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്നും നിലവിലുള്ള കെട്ടിടങ്ങള്‍ പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഇത് ശബരിമല വികസനത്തെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കാനാണ് സാധ്യത.
Discussion about this post