കൊച്ചി: കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരേ എക്സൈസ് മന്ത്രി കെ. ബാബു. ഒരാള്‍ എന്ത് കുടിക്കണമെന്ന് ഹൈക്കോടതി ജഡ്ജി നിര്‍ദേശിക്കേണ്ടെന്നും കള്ള് ഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. കള്ള് നിരോധിക്കണമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമാണ്, യുഡിഎഫിന്റേതല്ല. കള്ള് ലഹരിയാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. കള്ള് നിരോധനത്തെ സ്വാഗതം ചെയ്യുന്നതായും സമ്പൂര്‍ണ മദ്യനിരോധനമാണ് ലക്ഷ്യമെന്നും മുസ്ലീം ലീഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
അതേസമയം കള്ള് ആരോഗ്യത്തിന് ഹാനീകരമായ പാനീയമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തൊടുപുഴയില്‍ പറഞ്ഞു. കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ളുചെത്ത് കേരളത്തില്‍ പാരമ്പര്യ വ്യവസായമാണ്. ഇത് ഒറ്റയടിക്ക് അടച്ചുപൂട്ടാനാകില്ല. ഘട്ടം ഘട്ടമായ മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post