തിരുവനന്തപുരം: കൂടംകുളം ആണവ വിരുദ്ധ സമര ഐക്യദാര്‍ഡ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം നാലിന് ശംഖുമുഖം കടപ്പുറത്ത് സംഘടിപ്പിക്കുന്ന കൂടംകുളം ദിനാചരണത്തിന്റെ ഭാഗമായുള്ള ആണവവിരുദ്ധ മഹാ സമ്മേളനത്തില്‍ കൂടംകുളം സമരനായകന്‍ ഉദയകുമാറിന്റെ ഭാര്യ മീരാ ഉദയകുമാര്‍ പ്രസംഗിക്കും.
കൂടംകുളം ആണവവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശംഖുംമുഖത്ത് കടലില്‍ ഇറങ്ങി സൃഷ്ടിക്കുന്ന മനുഷ്യച്ചങ്ങലയില്‍ കവയിത്രി ബി. സുഗതകുമാരി, സ്വാമി സൂഷ്മാനന്ദ, ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, പാളയം ഇമാം മൌലവി ജമാല്‍ മങ്കട, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, കാനായി കുഞ്ഞിരാമന്‍, ഡി. വിനയചന്ദ്രന്‍, ജി ശങ്കര്‍ തുടങ്ങിയവര്‍ കണ്ണികളാകും.ചിത്രകലാസംഗമം, മണല്‍ശില്പ നിര്‍മാണം, കടല്‍ നാടകം, മനുഷ്യസ്നേഹ ഗാനാഞ്ജലി, കൂടംകുളം ഫോട്ടോ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.
Discussion about this post