ന്യൂഡല്‍ഹി: ശബരിമലയില്‍ തീര്‍ഥാടക നിയന്ത്രണമേര്‍പ്പെടുത്തുന്നത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ഇടയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കടുവാസങ്കേതങ്ങളായ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളില്‍ തീര്‍ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായമറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയില്‍ ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് തീര്‍ഥാടകര്‍ വരുന്നത്. ഇത് നിയന്ത്രിച്ചാല്‍ അത് വിശ്വാസികളെ വ്രണപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ക്ഷേത്രവരുമാനത്തില്‍ നിന്ന് 10 ശതമാനം തുക പ്രദേശത്തിന്റെ വികസനത്തിനായി നല്‍കണമെന്ന നിര്‍ദേശത്തെയും സര്‍ക്കാര്‍ എതിര്‍ത്തു. ശബരിമലയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വളരെ കുറവാണെന്നും സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുളള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് വളരെ കുറച്ചു സ്ഥലത്താണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുള്ളകാര്യങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്ളതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Discussion about this post