ആലപ്പുഴ: കായംകുളം നഗരസഭയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു. നാല്‍പതാം വാര്‍ഡില്‍ മത്സരിക്കുന്ന നബീന നൗഷാദിനാണ് വെട്ടേറ്റത്. ശനിയാഴ്ച കാലത്താണ് സംഭവം. ഭര്‍ത്താവ് നൗഷാദിനും പരിക്കേറ്റു. അജ്ഞാത സംഘം വടിവാളുകള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് നബീന പറഞ്ഞു. ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നബീനയ്ക്ക് കൈയ്ക്ക് മുപ്പത് തുന്നിക്കെട്ടുണ്ട്.
Discussion about this post