Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഭാര്‍ഗവക്ഷേത്രം

by Punnyabhumi Desk
Oct 4, 2012, 12:55 pm IST
in സനാതനം

ഹരിപ്രിയ

മനുഷ്യ മനസ്സിന് ഈശ്വരന്‍ നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഭാവന – സരസ്വതി പ്രസാദം. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങി ഭാവനാ സമ്പന്നന്മാരായ അനവധി കപീശ്വരര്‍ മലയാളഭാഷയെ സമ്പന്നരാക്കിയിട്ടുണ്ട്.

അതില്‍ ഉള്ളൂരിന്റെ ഒരു ശ്ലോകം. അതിലെ ഭാവന ഒരു കഥയായി പറയാം. ഒരിടത്ത് ഒരു മാതൃകാ ഭര്‍ത്താവും പത്‌നിയും ഉണ്ടായിരുന്നു. ലോകാസമസ്താ സുഖിനോഭവന്തു എന്നാണ് അവരുടെ ജീവിതാദര്‍ശം.

ലോകസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് അവര്‍. ഭാര്യ രാവിലെ, വാനിറ്റിബാഗുമായി പുറത്തിറങ്ങിയാല്‍ സന്ധ്യയായിട്ടേ വരൂ. ഭര്‍ത്താവിനു ഒരു പരാതിയുമില്ല. ഒരു ദിവസം, ഭാര്യ വളരെ വൈകി. ഇരുട്ടെത്ത് ഒടിക്കിതച്ചെത്തിയ ഭാര്യ പ്രിയഭര്‍ത്താവിനോട് പറഞ്ഞു. ‘ നമ്മുടെ നാട് ഭരിക്കുന്നരാജാവ് പത്‌നിയുമാരുമൊത്ത് ഒരു രസത്തിന് എന്നെ ഒരുപാടുനേരം വഴിയില്‍ തടഞ്ഞുനിര്‍ത്തി അതാണ് വരാന്‍ വൈകിയത്’.

ഭര്‍ത്താവിന് വലിയ ദുഃഖമായി. ഭാര്യയെ തടഞ്ഞവനെ നിലയ്ക്കു നിര്‍ത്തണം. അതാണ് ഭര്‍ത്താവിന്റെ കടമ. പക്ഷേ നാടുഭരിക്കുന്ന രാജാവാണ് എതിരാളി. ഭരണക്കാര്‍തന്നെ സ്ത്രീപീഠനം തുടങ്ങിയാല്‍ പ്രജകള്‍ എന്തുചെയ്യും. രാജാവിനെ ശപിച്ചാല്‍ രാജ്യം അരാചകമാകും. ഇനി എന്തുചെയ്യും?

ഇടയ്‌ക്കൊക്കെ ഇങ്ങനെ ഭാര്യ രാജാവിനെപ്പറ്റി പരാതിപറയും. ഭര്‍ത്താവ് തീരുമാനിച്ചു. ‘ധര്‍മ്മത്തിനേ നിലനില്‍പ്പുള്ളൂ. അധര്‍മ്മം ചെയ്യുന്ന രാജാവിനെ ഏതെങ്കിലും ഒരു ധര്‍മ്മവിഗ്രഹന്‍ നിലയ്ക്കു നിര്‍ത്തും. അങ്ങനെ സംഭവിച്ചാല്‍ ആ വീരന് ഞാന്‍ പ്രത്യുപകാരം ചെയ്യും.’

ദിവസങ്ങള്‍ നീങ്ങി. ഒരു ദിവസം ഭാര്യ സന്തോഷവാര്‍ത്തയുമായി വന്നു. നമ്മുടെ മഹാരാജാവ് വധിക്കപ്പെട്ടു. ങ്ങ്… ഹേ… ? ആരാണ് ആ പരാക്രമിയായ രാജാവിനെ വധിച്ച ധീരന്‍? ഭര്‍ത്താവിന് ഉത്കണ്ഠയായി. ഭാര്യ കൈകൂപ്പിക്കൊണ്ടുപറഞ്ഞു. ‘അദ്ദേഹമാണ് ഭാര്‍ഗ്ഗവരാമന്‍. മഹാവിഷ്ണുവിന്റെ അവതാരം. പെണ്ണിനോ പൊന്നിനോ അടുക്കാന്‍ പറ്റാത്ത ഗാംഭീര്യം. പരശുവേന്തിയ രാമന്‍ പുരുഷസിംഹമാണ്’ എന്നൊക്കെ ഭാര്യ വര്‍ണ്ണിച്ചപ്പോള്‍ ഭര്‍ത്താവ് പ്രാര്‍ത്ഥിച്ചു ‘ വിഷ്ണുവിന്റെ അംശമായ പരശുരാമാ… എനിക്ക് ദര്‍ശനം അരുളിയാലും’ .

‘ ഗുരുനാഥാ ഇതെന്തുകഥ’ ഈ ഭാര്യയും ഭര്‍ത്താവും രാജാവും ആരാണ് ‘ സ്വാമിജി പുഞ്ചിരിച്ചു. ‘ഇവിടെ ഭാര്യ നര്‍മ്മദാനാദിയാണ്. നദി സമുദ്രത്തില്‍ ചേരുന്നതിനാല്‍ സമുദ്രം നദിയുടെ ഭര്‍ത്താവ്. നര്‍മ്മദയെ തടഞ്ഞുനിര്‍ത്തിയ രാജാവ് കാര്‍ത്തവീര്യാര്‍ജ്ജുനനാണ്’. ‘ങ്ങാ’.. ഈ കഥ ഉത്തരരാമായണത്തിലുണ്ട്. രാവണന്‍ നര്‍മ്മദയുടെ മണല്‍പ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ച് പൂജിക്കാന്‍ ഇരുന്നു. ആ സമയം നദി മേലോട്ട് ഒഴുകി. രാവണനും ശിവലിംഗവുമെല്ലാം വെള്ളത്തിനടിയില്‍പ്പെട്ടു. കിഴക്കോട്ടൊഴുകുന്ന നദി മേല്‌പോട്ടുവരാന്‍ കാരണം അന്വേഷിച്ചപ്പോള്‍ താഴെ ആയിരംകൈകൊണ്ട് നദീജലം തടഞ്ഞുനിര്‍ത്തിയത് കാണാറായി.

ആ കാര്‍ത്തവീര്യനെയും മറ്റനവധി ഗര്‍വ്വിഷ്ഠരായ രാജാക്കന്മാരെയും പരശുരാമന്‍ വധിച്ചു. അവരുടെ രാജ്യമെല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. ഇനി സ്വന്തമായി അല്പം സ്ഥലംവേണം. രാമന്‍ ഗോകര്‍ണ്ണത്ത് ചെന്ന് സമുദ്രത്തിലേക്ക് മഴു ഏറിഞ്ഞു. ആ നിമിഷം പ്രതീക്ഷിച്ചിരുന്ന സമുദ്രം പരശുവീണ അത്രയും ദൂരം തന്റെ ജലം പിന്‍വലിച്ചു. കേരളക്കര തെളിഞ്ഞു.

പച്ചപ്പട്ടുവിരിച്ച സഹ്യനില്‍ തലവച്ചും സ്വേച്ഛമായ സമുദ്രമണല്‍തട്ടില്‍ തൃപ്പാദം സമര്‍പ്പിച്ചും പള്ളിക്കൊള്ളുന്ന കേരളാംബ! സമുദ്രം പരശുരാമനോടുള്ള ആദരവ് കേരളാംബയോട് കാണിക്കുകയാണ്. സമുദ്രത്തിലെ വെള്ളിത്തിരകള്‍ തോഴികളെപ്പോലെ അമ്മയുടെ പൊന്നുതൃപ്പാദങ്ങളില്‍ നുരകളെക്കൊണ്ട് വെളളിക്കൊലുസ് അണിയിച്ച് സദാ സേവിക്കുന്നു. എന്ന് വള്ളത്തോള്‍.

വിദേശികളെ ആകര്‍ഷിക്കുന്ന നിത്യഹരിതഭൂമിയാണ് കേരളം. സ്വന്തമായ കലയും സാഹിത്യവും സംഗീതവും എല്ലാമുണ്ട് കേരളത്തിന്. ഗോകര്‍ണ്ണത്തെ പശുപതിനാഥനും കന്യാകുമാരിദേവിയും ഇരുവശവും സംരക്ഷിക്കുന്ന കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നത്, ശബരിഗിരി, ഗുരുവായൂര്‍, ചെമ്പഴന്തി, കാലടി തുടങ്ങിയ പുണ്യസ്ഥലങ്ങളും നിള തുടങ്ങിയ പുണ്യനദികളുമാണ്. തുഞ്ചന്റെ തത്തമ്മകൊഞ്ചുന്ന മധുരമായ മലയാളഭാഷ. കരിമ്പ്, പനസം, ഏലം, ഇഞ്ചി, കേരം, കമുങ്ങ്, ഏത്തവാഴ, തളിര്‍വെറ്റില ഇതെല്ലാം നിറഞ്ഞകേരളം നന്ദനോദ്യാനദൃശ്യമെന്ന് ഉള്ളൂര്‍. പരശുരാമന്‍ ഇവിടെ 108 ശിവാലയങ്ങളും ദുര്‍ഗ്ഗാലയങ്ങളും സ്ഥാപിച്ചു. അന്ന് ഈ സമുദ്രദത്തഭൂമിയില്‍ നിറയെ പാമ്പുകളായിരുന്നു. പരശുരാമന്‍ ക്ഷേത്രങ്ങളോടനുബന്ധിച്ച് സര്‍പ്പക്കാവുകള്‍ നിര്‍മ്മിച്ച് അവയെ കുടിയിരുത്തി. ശ്രീ ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചതും ഈ ക്ഷത്രിയാന്തകനാണല്ലോ. സമുദ്രത്തിന്റെ ദാനത്തെ ദേശഭക്തനായ കവി പ്രശംസിക്കുന്നു.

‘വന്‍ നര്‍മ്മദാ നദിയേയും
വഴിമേല്‍ തടുത്ത
മന്നന്റെ വീര്യ, മവളോതി
യറിഞ്ഞൊരാഴി
തന്നന്തികത്തിലവനെ
സ്സകുലം വധിച്ചു-

വന്നപ്പോഴാ ബൃഗുസുത
ന്നിതുകാഴ്ചവച്ചു. (ഉമാകേരളം)

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies