ന്യൂഡല്‍ഹി: കിങ് ഫിഷര്‍ കമ്പനിയുടമ വിജയ് മല്യക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വീകരിച്ചു. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാരന്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്. ഇടുക്കി പീരുമേട് സ്വദേശി മാടസാമിയാണു ഹര്‍ജി നല്‍കിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണു ഫ്‌ളൈറ്റ് എന്‍ജിനീയര്‍ മാനസ് ചക്രവര്‍ത്തിയുടെ ഭാര്യ സുഷ്മിതയാണ് ഈ മാസം നാലിന് ആത്മഹത്യ ചെയ്തത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കമ്പനിക്കും ഉടമയായ വിജയ് മല്യയ്ക്കുമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
Discussion about this post