കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ ട്രക്ക് ഡ്രൈവേഴ്‌സ് യൂണിയന്‍ നടത്തിവന്ന സമരം പിന്‍വലിച്ച് ഗ്യാസ്‌വിതരണം പുനഃസ്ഥാപിച്ചു. ഡ്രൈവര്‍മാരുടെ യൂണിയനും പൃഥ്വിഗ്യാസ് ഏജന്‍സിക്കാരുമായി ഐ.ഒ.സി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
ഗ്യാസ് വിതരണത്തിനെത്തിയ ലൈബാസ് എന്ന ഡ്രൈവറെ ആലുവയിലെ പൃഥ്വി ഏജന്‍സിക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു സമരം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഏജന്‍സി, ഡ്രൈവറുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് സമ്മതിച്ചു.
മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡ്രൈവര്‍മാരുടേയും ഏജന്‍സിക്കാരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Discussion about this post