തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ ഫാക്ടറിക്കെതിരെ നിരാഹാരം നടത്തിവന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരിയെ അറസ്റ്റ് ചെയ്ത് ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ട് മണിയോടെ വന്‍ പോലീസ് സംഘമെത്തിയാണ് ശോഭനകുമാരിയെ ആസ്പത്രിയിലേയ്ക്ക് മാറ്റിയത്.
ജനങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ശോഭനാകുമാരിയെ പരിശോധിച്ച ഡോക്ടര്‍ സതീഷ്‌കുമാര്‍ അവരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മൈക്കിലൂടെ അറിയിച്ചതോടെയാണ് നാട്ടുകാര്‍ ശോഭനകുമാരിയെ ആസ്പത്രിയേല്ക്കു മാറ്റുന്നതിന് സമ്മതിച്ചത്. ശോഭനകുമാരിയുടെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും നാല് ദിവസമായി ആഹാരം കഴിക്കാത്തതിനാല്‍ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു.
ശോഭനാകുമാരിയ്ക്ക് പകരം നാല് പേര്‍ പുതിയതായി നിരാഹാര സമരം ആരംഭിക്കും
Discussion about this post