ന്യൂഡല്‍ഹി: ദേശീയ ഭൂപരിഷ്‌കരണ നിയമത്തിന്റെ കരട് മൂന്ന് മാസത്തിനകം തയ്യാറാക്കും. ഭൂപരിഷ്‌കരണത്തിനായുള്ള കര്‍മ്മ സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ഗ്രാമവികസനമന്ത്രി ജയറാം രമേശ് അധ്യക്ഷനായ പന്ത്രണ്ടംഗ സമിതിയക്കാണ് രൂപം നല്‍കിയത്. ആറുമാസത്തിനകം സമഗ്ര ഭൂപരിഷ്‌കരണനയത്തിന്റെ കരടിനു രൂപം നല്‍കുകഎന്നതാണ് കര്‍മസമിതിയുടെ ലക്ഷ്യം. സമഗ്ര ഭൂപരിഷ്‌കരണ നയം ആവശ്യപ്പെട്ട് ഏകതാ പരിഷത്തിന്റെ നേതൃത്വത്തില്‍ ഗ്വാളയോറില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് പദയാത്ര നടത്തിയിരുന്നു.
ആറുമാസത്തിനകം കരട് നയം കൊണ്ടു വരാമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്ന് യാത്ര ഒത്തു തീര്‍പ്പാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ കരട് നയം രൂപീകരിക്കാന്‍ സമിതി രൂപവല്‍ക്കരിച്ചത്. കരട് തയാറാക്കുന്നതിനു മുന്നോടിയായി സമിതി വിവിധ കര്‍ഷക സംഘടനകളുടേയും സാമൂഹ്യ സംഘടനകളുടേയും അഭിപ്രായങ്ങള്‍ തേടും. അടുത്തമാസം പതിനാറിനായിരിക്കും സമിതിയുടെ ആദ്യയോഗം.
Discussion about this post