കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മാതൃഭൂമി, മലയാള മനോരമ, ജന്മഭൂമി എന്നീ പത്രം ഓഫീസുകളിലേക്ക് ഫോണ്‍ ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വടകര പുറമേരി മുതുവടത്തൂര്‍ കല്ലുളളതില്‍ വീട്ടില്‍ കുഞ്ഞബ്ദുളള(27)യെയാണ് നാദാപുരത്തുനിന്ന് പോലീസ് പിടികൂടിയത്.
സെക്രട്ടേറിയേറ്റില്‍ വെച്ചോ വസതിയില്‍ വെച്ചോ അല്ലെങ്കില്‍ ഏതെങ്കിലും പൊതുസ്ഥലത്തുവെച്ചോ പത്ത് ദിവസത്തിനകം മുഖ്യമന്ത്രി കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശം. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post