Friday, August 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കൊച്ചി വിമാനം തിരുവനന്തപുരത്തെത്തി; യാത്രക്കാര്‍ പ്രതിഷേധിച്ചു

by Punnyabhumi Desk
Oct 19, 2012, 05:16 pm IST
in മറ്റുവാര്‍ത്തകള്‍

* യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന് പൈലറ്റ് പരാതി നല്‍കി

* വിമാനം കൊച്ചിയിലെത്തിയപ്പോള്‍ ആറ് യാത്രക്കാരെ തടഞ്ഞുവച്ചു

* യാത്രക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി-കൊച്ചി വിമാനം മോശം കാലാവസ്ഥയെതുടര്‍ന്ന്  തിരുവനന്തപുരത്ത് ഇറക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. കാലാവസ്ഥ മെച്ചമായാല്‍ വിമാനം നെടുമ്പാശേരിയിലേയ്ക്ക് പോകുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റിയതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.

ഇതിനിടെ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമംനടത്തിയെന്ന പൈലറ്റിന്റെ സന്ദേശം പരിഭ്രാന്തിപരത്തി. ഡ്യൂട്ടി സമയം കഴിഞ്ഞ പൈലറ്റ് വിമാനത്തിനു പുറത്തിറങ്ങാന്‍ ശ്രമിച്ചതോടെ  യാത്രക്കാര്‍ കോക്പിറ്റിലേയ്ക്കുകയറി പ്രതിഷേധിച്ചതിനെതുടര്‍ന്നാണ് പൈലറ്റ് ഇത്തരത്തില്‍ സന്ദേശം നല്‍കിയതെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചത് പ്രശ്നം കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് പരിശോധനനടത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി സുരക്ഷാപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡി.ജി.സി.എയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രശ്നം നടന്ന ഇത്രയും സമയം യാത്രക്കാര്‍ക്ക് ഭക്ഷണമൊ വെള്ളമോ നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ്റി അന്‍പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊച്ചിയിലേക്ക് യാത്രയാരംഭിച്ച വിമാനം വൈകീട്ട് 3.15 ഓടെ നെടുമ്പാശ്ശേരിയിലിറങ്ങി. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ വിമാനത്തിലെ ആറ് യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വൈകീട്ട് 4.15 ഓടെയാണ് ഇവരെ വിട്ടയച്ചത്. അഷറഫ്, അബ്ദുള്‍ഖാദര്‍, റാഷീദ്, അഗസ്റ്റിന്‍, മനോജ്, തോംസണ്‍ എന്നിവരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. രണ്ടു യാത്രക്കാര്‍ക്ക് പോലീസില്‍ നിന്ന് മര്‍ദ്ദനമേറ്റെന്നും യാത്രക്കാര്‍ പറഞ്ഞു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies