തിരുവനന്തപുരം: എയര്‍ ഇന്ത്യ യാത്രക്കാരോട് കാട്ടുന്നത് ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അബുദാബി- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെയുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആറു കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടും വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളോട് കാണിക്കുന്നത് മോശമാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിമെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നത് ഇപ്പോള്‍ ശരിയായെന്ന് മനസ്സിലായതും അദ്ദേഹം പറഞ്ഞു. മെട്രോ പദ്ധതിയല്‍ അഴിമതിക്ക് കളമൊരുങ്ങിയിരിക്കുകയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post