കൊച്ചി: കൊച്ചിയില്‍ നാവികസേന ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ചെന്നൈ സ്വദേശി അരുണ്‍ കുമാറാണ് മരിച്ചത്. സ്വന്തം തോക്ക് ഉപയോഗിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് നാവികസേന അന്വേഷണം ആരംഭിച്ചു. നാവികസേനയില്‍ ട്രെയിനി ഓഫീസറാണ് അരുണ്‍ കുമാര്‍. ഫോര്‍ട്ട് കൊച്ചിയിലെ ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്.
Discussion about this post