തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ ജനറല്‍ കാറ്റഗറിയിലുള്ള ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം വിശ്വാസികളായ എംഎല്‍എമാര്‍ക്ക് മാത്രം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഈശ്വര വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കുന്ന ഹിന്ദു എംഎല്‍എമാര്‍ക്ക് മാത്രമാകും വോട്ട് രേഖപ്പെടുത്താനാകുക. രണ്ട് അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഒരംഗത്തെയാണ് ഹിന്ദു എംഎല്‍എമാര്‍ തെരഞ്ഞെടുക്കുക. ബോര്‍ഡിലെ വനിതാസംവരണവും പട്ടികജാതി-പട്ടികവര്‍ഗ അംഗങ്ങള്‍ക്കുള്ള സംവരണവും ഒന്നാക്കിയിട്ടുമുണ്ട്.
Discussion about this post