തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ഭരണഘടനാ ലംഘനമാണെന്നു അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല. ഇത് ഹൈക്കോടതി ഫുള്‍ബെഞ്ച് വിധിയുടെ ലംഘനമാണ്. സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയാറായില്ലെങ്കില്‍ ഓര്‍ഡിനന്‍സിനെതിരേ ഗവര്‍ണറെ സമീപിക്കും. ദേവസ്വം ബോര്‍ഡില്‍ ഒരു വനിതാ അംഗം ഉണ്ടായിരിക്കണമെന്ന നിയമം നിര്‍ദിഷ്ട ഓര്‍ഡിനന്‍സില്‍ ഒഴിവാക്കിയത് സത്രീകളെ അവഹേളിക്കുന്നതിന് തുല്യമാണ്. ദേവസ്വം നിയമത്തില്‍ ഭേദഗതി വരുത്തുന്ന ഓര്‍ഡിനന്‍സ് അഴിമതിക്ക് കളമൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ വിഷയത്തില്‍ ആവശ്യത്തില്‍ അധികം ആശയക്കുഴപ്പം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിന് കാരണം സംസ്ഥാന സര്‍ക്കാരാണ്. വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണം. മെട്രോയുടെ നിര്‍മ്മാണത്തിനായി ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Discussion about this post