ന്യൂഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ റിസര്‍വേഷന്‍ ടിക്കറ്റുകളില്‍ യാത്രചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ടിക്കറ്റിന്റെ കരിഞ്ചന്തയും ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് റെയില്‍വേ അറയിപ്പില്‍ പറയുന്നു.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ്ഡ്, സെക്കന്റ്, സ്ലീപ്പര്‍, തേഡ് ഇക്കണോമി, ഫസ്റ്റ് എന്നി ക്ലാസുകളില്‍ റിസര്‍വേഷന്‍ എടുത്തവര്‍ യാത്രാസമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണം. ഇ-ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ ടിക്കറ്റില്‍ പേരുള്ള ഒരാളെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണം.
Discussion about this post