പത്തനംതിട്ട: ദേവസ്വം ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുമ്പോട്ടു പോകുകയാണെന്നും ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി വി.എസ്.ശിവകുമാര്‍. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യും. നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് നിയമമാകുന്നതിലേക്കു ഗവര്‍ണറുടെ ഒപ്പിനായി നല്കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ സ്ത്രീകളെ അംഗങ്ങളാക്കുന്നതിലേക്ക് ഓര്‍ഡിനന്‍സ് തടസമല്ല.
ദേവസ്വം ബോര്‍ഡ് ചരിത്രത്തില്‍ സ്ത്രീകള്‍ക്കു സംവരണമില്ലാതെതന്നെ അംഗത്വം നല്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാ ട്ടി. നിയമം വരുമ്പോള്‍ വിമര്‍ശനം ഉണ്ടാകുക സ്വാഭാവികമാണ്. സര്‍ക്കാര്‍ ആലോചിച്ചു തന്നെയാണു പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും മന്ത്രി ശിവകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വോട്ടു ചെയ്യുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വരവിശ്വാസികളാണെന്നു സത്യവാങ്മൂലം നല്കണമെന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥയാണ് വിവാദമാ യിട്ടുള്ളത്.
Discussion about this post