-
150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു : ജില്ലാ കളക്ടര്‍
തിരുവനന്തപുരം: മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കും മാലിന്യനീക്കം തടസ്സപ്പെടുന്നവര്‍ക്കും, വ്യത്തിഹീനമായ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും, അനധിക്യതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കും എതിരെ നടപടിയെടുക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പകര്‍ച്ചവ്യാധികളായ കോളറ, ഡെങ്കിപ്പനി എന്നിവ നഗരത്തില്‍ പടരാനുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഒരുമാസത്തേക്ക് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ശിക്ഷണനടപടികള്‍ ശക്തമാക്കാനുമാണ് തീരുമാനം.
നഗരത്തില്‍ മാലിന്യം കുന്നുകൂടാതിരിക്കുന്നതിനും മാലിന്യനീക്കവും കുടിവെളള വിതരണവും തടസ്സപ്പെടാതിരിക്കുന്നതിനും ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുമായി ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ട്. ഈകാലയളവില്‍ 150 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഒരുലക്ഷത്തി അമ്പതിനായിരം രൂപയോളം പിഴഈടാക്കിയിട്ടുമുണ്ട്. വിവിധ വകുപ്പുകളുടെ നേത്യത്വത്തില്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌ക്വാഡ് കണ്‍വീനര്‍മാരുടെ കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തിന് ശേഷമാണ് ജില്ലാ കളക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Discussion about this post