തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ 2013 ജൂലൈ 31നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ തള്ളി.
ടി പി വധക്കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണയുടെ സമയപരിധി നിശ്ചയിക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. നേരത്തെ രണ്ട് തവണ ഹൈക്കോടതി കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ ചാര്‍ജ് ഷീറ്റ് നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന് കാട്ടിയാണ് കുഞ്ഞനന്തന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.
നേരത്തെ ടി പി വധക്കേസിന്റെ വിചാരണ കോഴിക്കോട് എരഞ്ഞിപ്പാലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ടിപി വധക്കേസിന്റെ വിചാരണ നീണ്ടുപോകുന്നത് പ്രതികള്‍ രക്ഷപ്പെടുമെന്ന് ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ടി പി വധക്കേസിന്റെ വിചാരണ വേഗത്തില്‍ നടത്തണമെന്ന് അഡ്വ. ജനറല്‍ നേരത്തെ സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
Discussion about this post