ന്യൂഡല്‍ഹി: വിനോദ സഞ്ചാരം സുരക്ഷിതമാക്കുന്നതിനു പാലിക്കേണ്ട മാര്‍ഗരേഖ കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കി. രാജ്യത്തിന്റെ സാമൂഹിക കെട്ടുറപ്പിനെ ബാധിക്കുന്ന നടപടികളുണ്ടാകരുതെന്നു വിനോദ സഞ്ചാരികളെയും ബോധവല്‍കരിക്കുമെന്നു ടൂറിസം മന്ത്രി കുമാരി ഷെല്‍ജ വ്യക്‌തമാക്കി.
ലഹരിമരുന്ന് ഉപയോഗം, ലൈംഗിക ചൂഷണം തുടങ്ങിയവ തടയുന്നതിനുള്ള നടപടികള്‍ക്കാണു മാര്‍ഗരേഖ ഊന്നല്‍ നല്‍കുന്നത്. സുരക്ഷിതമായ ടൂറിസം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടലുകളും തങ്ങളുടെ രണ്ടു ജീവനക്കാര്‍ക്കെങ്കിലും ചുമതല നല്‍കണമെന്ന് മാര്‍ഗരേഖ ആവശ്യപ്പെടുന്നു. സെക്‌സ് ടൂറിസവും ലൈംഗിക സ്വഭാവമുള്ള മറ്റു സേവനങ്ങളുംഇന്റര്‍നെറ്റിലൂടെയും മറ്റും വാഗ്‌ദാനം ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കും. പ്രായപൂര്‍ത്തിയാകാത്ത വിനോദ സഞ്ചാരികള്‍ക്കു മദ്യശാലകളില്‍ പ്രവേശനം നല്‍കുന്നതിനും വിലക്കുണ്ടാവും.
Discussion about this post