തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ലോകശക്തികള്‍ ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളിലും ദൗര്‍ബല്യങ്ങളുണ്ട്. ചൈനയില്‍ ജനാധിപത്യമില്ലെന്നതാണ് ന്യൂനത. ഇന്ത്യിയിലാണെങ്കില്‍ നല്ലഭരണമില്ലെന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ സംശുദ്ധിയില്ലായ്മയുമാണ് കുറവ്. ഇതുപരിഹരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല. പൊതു തെരഞ്ഞെടുപ്പ് 2014ന് മുമ്പ് നടക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഭാവി ഇല്ലെന്നും ഉത്ഭവിച്ച സ്ഥലത്ത് തന്നെ അത് ഇല്ലാതായെന്നും എല്‍ കെ അദ്വാനി തിരുവനന്തപുരത്ത് പറഞ്ഞു.
ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സംഘടനാ സെക്രട്ടറി കെ ആര്‍ ഉമാകാന്തന്‍, ദേശീയസമിതിയംഗം പികെ കൃഷ്ണദാസ്, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Discussion about this post