തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 12ന് ചിത്തിര തിരുനാള്‍ ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കവടിയാര്‍ കൊട്ടാരവളപ്പില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ 12നു രാവിലെ 8.15ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ശതാബ്ദിയോടനുബന്ധിച്ച് അന്നേ ദിവസം വൈകിട്ട് 5.30ന് ചിത്തിര തിരുനാള്‍ കാവ്യാഞ്ജലി നടക്കും. കോട്ടക്കകം കൃഷ്ണവിലാസം പാലസിലെ ലെവിഹാളില്‍ നടക്കുന്ന പരിപാടി കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഈ മാസം 24ന് ചിത്തിരതിരുനാള്‍ സ്മാരക പ്രഭാഷണം കനകക്കുന്നില്‍ സംഘടിപ്പിക്കും.
Discussion about this post