തിരുവനന്തപുരം: ബിഹാര്‍ ഗയ സ്വദേശി സത്‌നാം സിംഗ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്തിമകുറ്റപത്രം തയാറായി. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം ജീവനക്കാരന്‍, ജയില്‍ വാര്‍ഡര്‍, നാല് അന്തേവാസികള്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് സത്‌നംസിംഗ് മാനസികാരോഗ്യകേന്ദ്രത്തില്‍ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് സത്‌നാംസിംഗ് കൊല്ലം വള്ളിക്കാവ് ആശ്രമത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സത്‌നാംസിങ്ങിനെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post