തൊടുപുഴ: അതിനാല്‍ നുണപരിശോധനയ്ക്ക് ഹാജരാകാന്‍ കഴിയില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എന്‍.കെ.ദാമോദരന്റെ നിയമോപദേശം തേടിയതിന് ശേഷമാണ് മണി അന്വേഷണ സംഘത്തിന് മറുപടി നല്‍കിയത്.
കേസില്‍ നുണപരിശോധനയ്ക്ക് ഹാജരാകാന്‍ മണി അടക്കമുള്ള പ്രതികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. നുണപരിശോധനയ്ക്ക് ഹാജരാകണമോ എന്നതു നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് മണി നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ടു തൊടുപുഴ മണക്കാട്ട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണു കേസ് പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചത്.
Discussion about this post