കൊച്ചി: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ വിളപ്പില്‍ശാലയില്‍ നാട്ടുകാര്‍ നിരാഹാരസമരവും പ്രാര്‍ത്ഥനായജ്ഞവും ആചരിക്കുകയാണ്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ യജ്ഞം. വിളപ്പില്‍ശാല ചവര്‍ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുക. സംയുക്ത സമരസമിതി വിളപ്പില്‍ശാലയില്‍ അനിശ്ചിതകാല നിരാഹാരസമരവും ഹര്‍ത്താലുമായി മുന്നോട്ട് പോയ സാഹചര്യത്തിലായിരുന്നു കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ ഏറ്റത്.
Discussion about this post