കൊച്ചി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിളപ്പില്‍ശാലയിലെ മാലിന്യ പ്രശ്‌നം പഠിക്കുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും വിദഗ്ധസമിതി പ്രവര്‍ത്തിക്കുക. മാലിന്യ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ വായു, ജല മലിനീകരണത്തെക്കുറിച്ച് വിശദമായി പഠിച്ച് സമിതി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിളപ്പില്‍ശാലയിലേത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രശ്‌നമാണെന്ന് കോടതി വിലയിരുത്തി.
തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറഞ്ഞു.
Discussion about this post