കണ്ണൂര്‍: സ്‌കൂള്‍ ബസ്സ് കനാലിലേക്ക് മറിഞ്ഞ് മുപ്പതുകുട്ടികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. രാവിലെ 9.45-ന് കാടാച്ചിറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പെട്ടത്.
ഏഴാംക്ലാസ് വിദ്യാര്‍ത്ഥി അഭിഷേകിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ്സ് തലകീഴായി മറിഞ്ഞ് കനാലില്‍ പതിക്കുകയായിരുന്നു. കനാലില്‍ വെള്ളം കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി. നാട്ടുകാര്‍ ബസ്സ് പൊളിച്ച് മുഴുവന്‍ കുട്ടികളെയും പുറത്തെടുത്തു. നാല്‍പ്പതോളം കുട്ടികളാണ് സ്‌കൂള്‍ ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ എ.കെ.ജി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post