തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനം പൂര്‍ത്തിയായി. മൂന്നാംഘട്ടത്തില്‍ നിര്‍മിക്കുന്ന രണ്ടു കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിനായി തയാറായിട്ടുള്ളത്. പത്തു ലക്ഷം ചതുരശ്ര അടിയാണ് ഈ രണ്ടു കെട്ടിടങ്ങളിലായി തയാറാകുന്നത്. നാല്പതോളം കമ്പനികള്‍ മൂന്നാംഘട്ടത്തില്‍ ഓഫീസ് തുടങ്ങുന്നതിനുള്ള ധാരണയിലെത്തിയിട്ടുണ്ട്. എച്ച്‌സിഎല്‍, ഒറാക്കിള്‍, കാപ്ജമിനി തുടങ്ങിയ ലോകപ്രശസ്ത ഐടി കമ്പനികളും ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പ്രത്യേക സാമ്പത്തിക പദവിയുള്ള 92 ഏക്കര്‍ സ്ഥലത്താണ് വികസനം. 110 കെവി 11 കെവി സബ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. മൂന്നാംഘട്ട വികസനം പൂര്‍ണമാകുമ്പോഴേക്കും നേരിട്ടും അല്ലാതെയും 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു കരുതുന്നതായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും, ഐടി പാര്‍ക്കുകളുടെ മാനേജിംഗ് ഡയറക്ടറുമായ കെ. ജി. ഗിരീഷ് ബാബു പറഞ്ഞു. 292 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
Discussion about this post