തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് അടുക്കളയിലെ അടുപ്പുകള്‍ അണയാതിരിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം സംഘടിപ്പിക്കുന്ന അടുപ്പുകൂട്ടി സമരത്തില്‍ 25 ലക്ഷം പേര്‍ അണിചേരും. പാറശാല മുതല്‍ മഞ്ചേശ്വരം വരെ 750 കിലോമീറ്റര്‍ ദൂരത്തിലാണ് അടുപ്പുകൂട്ടുന്നത്. റോഡിന്റെ പടിഞ്ഞാറു വശം ചേര്‍ന്നായിരിക്കും അടുപ്പുകൂട്ടുക. ഒരു മീറ്റര്‍ ദൂരത്തില്‍ ഒരു അടുപ്പ് എന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബസമേതമെത്തിയാണ് അടുപ്പുകൂട്ടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കുടുംബവും പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം അടുപ്പുകൂട്ടും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പാളയത്തെ പരിപാടിയില്‍ പങ്കെടുക്കും. വൈകുന്നേരം നാലു മണിമുതല്‍ അഞ്ച് മണിവരെയാണ് പ്രതിഷേധ സമരം.
Discussion about this post