ബാംഗളൂര്‍: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കര്‍ണാടകം കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കി തുടങ്ങി. ഞായറാഴ്ച വരെ 10,000 ഘനയടി വെള്ളം വീതം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കാനാണ് കര്‍ണാടകം വെള്ളം വിട്ടുനല്‍കിയത്.
ഏതാനും മാസം മുന്‍പ് സുപ്രീംകോടതിയുത്തരവിനെ തുടര്‍ന്ന് വെള്ളം വിട്ടുനല്‍കിയിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടകം പിന്നീട് ഇത് നിര്‍ത്തിവെയ്ക്കുകയായിരുന്നു. അതിനിടെ വിഷയം ചര്‍ച്ച ചെയ്യാനായി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. സംസ്ഥാനത്ത് നേരിടുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വെള്ളം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കര്‍ണാടകം.
Discussion about this post