തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളില്‍ നിന്ന് ടിക്കറ്റ് ഒന്നിന് മൂന്ന് രൂപ സെസ് ഏര്‍പ്പെടുത്തുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിനോദ നികുതി നിയമം ഭേദഗതി ചെയ്താണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുള്ളത്. ഇതിലൂടെ ലഭിക്കുന്ന തുക സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് നല്‍കാനാണ് നിര്‍ദ്ദേശം. ഇതിന്റെ നിര്‍വഹണച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. കഴിഞ്ഞതവണ എ-ക്ലാസ് തീയേറ്ററുകളുടെ സര്‍വീസ് ചാര്‍ജ് ഏഴ് രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ സമരം ചെയ്തിരുന്നു.
Discussion about this post